വയനാട് സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ പുതുതായി നിര്‍മ്മിച്ച ഫ്ളാഗ് പോസ്റ്റിന്റെ ഉദ്ഘാടനം ദേശീയ പതാക ഉയര്‍ത്തി ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വഹിച്ചു. സിവില്‍ സ്റ്റേഷന് മുന്‍വശത്തുള്ള ഉദ്യാനത്തിനു നടുവിലായാണ് മുറ്റം നിരപ്പില്‍ കെട്ടി ഉയര്‍ത്തിയ ശേഷം 20 അടി ഉയരമുള്ള ഫ്ളാഗ് പോസ്റ്റും കൈവരിയും സ്ഥാപിച്ചത്. പൊതുമരാമത്ത് കെട്ടിടവിഭാഗമാണ് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത്. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഓഫീസര്‍മാര്‍, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
