ട്രാൻസ്ജെഡർ വ്യക്തികൾക്ക് തൊഴിൽ മേഖലകളിൽ പ്രാതിനിധ്യം , സാമ്പത്തിക ശാക്തീകരണം എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന “യത്‌നം” പദ്ധതിയുടെ ഭാഗമായി വിവിധ മത്സര പരീക്ഷ പരിശീലനത്തിനായി സാമ്പത്തിക സഹായം അനുവദിക്കുന്നു.

താല്പര്യമുള്ളവർ ഫെബ്രുവരി എട്ടിന് അകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. പദ്ധതിയുടെ മാർഗ്ഗ നിർദ്ദേശവും അപേക്ഷാ ഫോമും സാമൂഹ്യനീതി വകുപ്പിന്റെ sjd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ :0484 2425377