പ്രളയബാധിത മേഖലയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നല്കി മാതൃകയാവുകയാണ് ജൂനിയർ റെഡ്‌ക്രോസ്.ജില്ലയിലെ ജെ ആർ സി കൗണ്ടസിലർമാരുടെയും കേഡറ്റുകളുടെയും സഹകരണത്തോടെ അമ്പതോളം വിദ്യാലയങ്ങളിൽ നിന്നായി രണ്ടുലക്ഷത്തോളം രൂപയുടെ പഠനോപകരണങ്ങൾ ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബുവിന് വിദ്യാഭ്യാസ ഉപഡയറക്ടർ ഡോ.ഗിരീഷ് ചോലയിൽ കൈമാറി. ജെ ആർ സി ജില്ലാകോഡിനേറ്റർ കെ അനിൽ കുമാർനേതൃത്വംനല്കിബാഗ്,നോട്ടുബുക്ക്,കുട,പെൻസിൽ,ഇൻസ്ട്രുമെൻറ്‌ബോക്‌സ്,വാട്ടർ ബോട്ടിൽ ,സ്‌കെയിൽ, റബ്ബർ തുടങ്ങി കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സാധനങ്ങളാണ് വിതരണം ചെയ്തത്് .റെഡ്‌ക്രോസ് ജില്ലാ സെക്രട്ടറി എം വിനോദ്,ചെയർമാൻ എച്ച് എസ് ഭട്ട്,ട്രഷറർ സുരേഷ്,സെമീർതെക്കിൽ ,ജ്യോതിടീച്ചർ ,നാരായണൻകുട്ടി,കണ്ണൻമാഷ്,തുടങ്ങിയവർ സംസാരിച്ചു.വിവിധ വിദ്യാലയങ്ങളിലെ കൗൺസിലർമാരും കുട്ടികളും സംബന്ധിച്ചു.