പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2023-24 അധ്യയന വർഷം അഞ്ചാം ക്ലാസ്സിലേക്ക് പ്രവേശനത്തിനായി കോട്ടയം ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികവർഗ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കുടുംബ വാർഷിക വരുമാനം 3,00,000 രൂപയിൽ താഴെയായിരിക്കണം. പട്ടികജാതി, മറ്റിതര വിഭാഗത്തിലുള്ളവരിൽനിന്ന് അപേക്ഷകൾ സ്വീകരിക്കണം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജാതി, രക്ഷകർത്താവിന്റെ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, പഠിക്കുന്ന സ്‌കൂളിൽ നിന്നും ജനനതീയതി, പഠിക്കുന്ന ക്ലാസ്സ് ഇവ രേഖപ്പെടുത്തി വിദ്യാർത്ഥിയുടെ ഫോട്ടോ പതിച്ച് സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനത്തിനുള്ള പട്ടികജാതിക്കാരുടെ അപേക്ഷകൾ ജില്ലാ പട്ടികജാതി വികസന ഓഫീസർക്കും പട്ടികവർഗ്ഗ മറ്റിതര വിഭാഗത്തിലുള്ളവരുടെ അപേക്ഷകൾ കാഞ്ഞിരപ്പള്ളി ഐ.ടി.ഡി. പ്രോജക്ട് ഓഫീസിലോ മേലുകാവ്/പുഞ്ചവയൽ/വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ഫെബ്രുവരി 20നകം സമർപ്പിക്കണം. മതിയായ രേഖകൾ ഇല്ലാത്തതും സമയപരിധിക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല. പ്രാക്തന ഗോത്ര വർഗ്ഗക്കാർക്ക് പ്രവേശന പരീക്ഷ ബാധകമല്ല.
അപേക്ഷകൾ ഹാജരാക്കുന്ന എല്ലാ വിദ്യാർത്ഥികളും 2023 മാർച്ച് 11 -ന് രാവിലെ 10 മണി മുതൽ 12 വരെ പട്ടികവർഗ്ഗ വികസന വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കണം. അപേക്ഷ ഫോമും വിശദ വിവരങ്ങളും കാഞ്ഞിരപ്പള്ളി ഐ.ടി.ഡി. പ്രോജക്ട് ഓഫീസ്, മേലുകാവ്/പുഞ്ചവയൽ/വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ/ജില്ലാ/താലൂക്ക്/പട്ടികജാതി വികസന ഓഫീസുകൾ/മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഏറ്റുമാനൂർ എന്നിവിടങ്ങളിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
വിശദവിവരത്തിന് ഫോൺ: 0481 2530399, 2960399