ജില്ലയിൽ വിവിധ വകുപ്പുകളിലെ ഡ്രൈവർ ഗ്രേഡ് II (എൽ.ഡി.വി ) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.ഡി. വി) (കാറ്റഗറി നമ്പർ: 019/21(നേരിട്ടുള്ളത്), 020/21 (ബൈ ട്രാൻസ്ഫർ ) തസ്തികകളുടെ ചുരുക്കപ്പട്ടികകളിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കായുള്ള പൊതു പ്രായോഗിക പരീക്ഷ ഫെബ്രുവരി ഒന്ന്,രണ്ട്, മൂന്ന് തീയതികളിൽ രാവിലെ 5.30 മുതൽ കോട്ടയം പുതുപ്പള്ളി സെന്റ് ജോർജ്സ് ഗവൺമെന്റ് വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും.

ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ കാർഡ്, തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ്, അനുബന്ധ രേഖകൾ എന്നിവയുമായി അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതിയിൽ നിശ്ചിത സ്ഥലത്തും സമയത്തും ഹാജരാകണം. ഉദ്യോഗാർത്ഥികൾക്കുള്ള എസ്.എം.എസ്, പ്രൊഫൈൽ സന്ദേശം എന്നിവ അയച്ചിട്ടുണ്ട്. വിശദവിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്. അറിയിപ്പ് ലഭിക്കാത്തവർ 0481-2578278 എന്ന നമ്പറിൽ ബന്ധപ്പെടണം.