ജില്ലയിൽ എക്‌സൈസ് വകുപ്പിലെ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ (കാറ്റഗറി നമ്പർ465/19) തസ്തികയുടെ സെപ്റ്റംബർ 15 ന് നിലവിൽ വന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കോട്ടയം ജില്ലയിലെ ഉദ്യോഗാർത്ഥികളുടെ എൻഡ്യൂറൻസ് ടെസ്റ്റ് ജനുവരി 31ന് രാവിലെ അഞ്ച് മണിമുതൽ കൊല്ലം ജില്ലയിലെ കൊല്ലം ബീച്ച് പാർക്കിംഗ് ഗ്രൗണ്ടിൽ നടക്കും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽനിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അതിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതിയിൽ നിശ്ചിത സ്ഥലത്തും സമയത്തും ഹാജരാകണം.