ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് കലക്റ്റീവ് ഫാം സ്കൂൾ റോഡ് നാടിന് സമർപ്പിച്ചു. പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് കോൺഗ്രീറ്റ് റോഡ് നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്തംഗം ആലീസ് അധ്യക്ഷത വഹിച്ചു. സി.കെ പ്രമോദ്, ഇ.കെ ജ്യോതിഷ് എന്നിവർ സംസാരിച്ചു.