നവകേരള മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘വലിച്ചെറിയല്‍ മുക്ത കേരളം’പരിപാടിയുടെ ചേര്‍ത്തല നഗരസഭതല ഉദ്ഘാടനം നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ നിര്‍വ്വഹിച്ചു. വൃത്തിയുള്ള നവകേരളത്തിനായി വലിച്ചെറിയല്‍ മുക്ത കേരളം എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന പരിപാടി ജനുവരി 30ന് അവസാനിക്കും. ഇതിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലെയും പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയപ്പെട്ട മാലിന്യം ജനപങ്കാളിത്തത്തോടെ നീക്കം ചെയ്യും.

ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ ലിസി ടോമി, ശോഭ ജോഷി, കൗണ്‍സിലര്‍മാരായ ബാബു മുള്ളന്‍ചിറ, എം.കെ പുഷ്പ കുമാര്‍, ഷീജ സന്തോഷ്, എസ്. സനീഷ്, ആരോഗ്യ സൂപ്പര്‍വൈസര്‍ സുദീപ് എസ്, ശുചീകരണ വിഭാഗം ജീവനക്കാര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.