തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ഓപ്പൺ കാറ്റഗറിയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്‌സ് ആൻഡ് അപ്ലൈൻസ് (MCA), (എം.സി.എ), എസ്.സി കാറ്റഗറിയിൽ ഡ്രാഫ്ട്‌സ്മാൻ മെക്കാനിക് (D/MECH) എന്നി ട്രേഡുകളിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. എസ്.എസ്.എൽ.സിയാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർഥികൾ ഫെബ്രുവരി മൂന്നിന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.