രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ രാവിലെ 10 മണിക്ക് നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ നിയമസഭ സെക്രട്ടറി എ.എം. ബഷീർ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരൻ നായർ, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.