കേരള പ്രവാസി ക്ഷേമ ബോർഡ് ഹെഡ് ഓഫീസിലെ സോഫ്റ്റ്‌വെയർ സംവിധാനത്തിൽ കൃത്രിമത്വം കാട്ടി അനധികൃത പെൻഷൻ ലഭിക്കാൻ വഴിവെച്ചതിനെ തുടർന്ന് കൃത്രിമം തടയാനായി സുരക്ഷാ നടപടികൾ സ്വീകരിക്കാൻ കെൽട്രോണിന് നിർദ്ദേശം നൽകിയതായി ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. താൽക്കാലിക സ്റ്റാഫ് ചെയ്ത പ്രവൃത്തി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ മെമ്മോ നൽകി ഓഫീസിൽ നിന്ന് പുറത്താക്കിയിരുന്നു.