നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി തൈകൾ വച്ചുപിടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന വി കെ പരിപാടി ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ സജിന അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി വിവിധയിനം പച്ചക്കറി തൈകൾ വച്ചുപിടിപ്പിച്ചു.

പച്ചക്കറികൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ്‌ ഞങ്ങളും കൃഷിയിലേക്ക്. ക്ഷേമകാര്യ സ്റ്റാറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ടി.കെ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.നാണു, ജനപ്രതിനിധികളായ ശശി.ടി, മിനി, സജിത, ലിബിയ, ലേഖ, അജിത, പഞ്ചായത്തിന് പരിധിയിലുള്ള കർഷർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.