ചില്‍ഡ്രന്‍ ഫോര്‍ ആലപ്പി- ഒരുപിടി നന്മ പദ്ധതിയുടെ മാവേലിക്കര മണ്ഡലതല ഉദ്ഘാടനം എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു. ചെറുപുഷ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആര്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ആര്‍. മുഖ്യാതിഥിയായി. എ.ഡി.എം. എസ്. സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് ഡയറക്ടര്‍ വി. പ്രദീപ്കുമാര്‍ പദ്ധതി വിശദീകരിച്ചു. ഡി.ഇ.ഒ. പി.ഡി. അന്നമ്മ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.രാധാകൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ സവിത സുധി, മനോജ് കമ്പനിവിള, പി.റ്റി.എ പ്രസിഡന്റ് പ്രദീപ്കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് വര്‍ഗീസ് ഇല്ലിത്തറയില്‍ എന്നിവര്‍ സംസാരിച്ചു.
