സംസ്ഥനത്തെ പ്രളയക്കെടുതിയില്‍ സ്‌കോള്‍-കേരള വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച രേഖകള്‍ തിരിച്ചുകിട്ടാത്തവിധം നഷ്ടമായിട്ടുണ്ടെങ്കില്‍ അതിന്റെ ഡ്യൂപ്‌ളിക്കേറ്റ് അനുവദിക്കും.  ഡ്യൂപ്‌ളിക്കേറ്റിന് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വ്യവസ്ഥകള്‍ ഒഴിവാക്കിയാണ് രേഖകളുടെ ഡ്യൂപ്‌ളിക്കേറ്റ് അനുവദിക്കുക.  www.scolekerala.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഇതിനായുള്ള പ്രത്യേക അപേക്ഷാ ഫാറം ഡൗണ്‍ലോഡ് ചെയ്ത് ആവശ്യപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തി, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടെ  സെപ്റ്റംബര്‍ 19നകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ., തിരുവനന്തപുരം 695012 എന്ന  വിലാസത്തില്‍ നേരിട്ടോ, സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗ്ഗമോ എത്തിക്കണം.  ഫോണ്‍: 0471 2342950, 2342271, 2342369