ഇടുക്കി, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിൽ ഫെബ്രുവരി   28   ന്  ഉപതിരഞ്ഞെടുപ്പ്  നടത്തുമെന്ന്  സംസ്ഥാന  തിരഞ്ഞെടുപ്പ്  കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ഫെബ്രുവരി 2 ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 9 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 10 ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പത്രിക 13 വരെ പിൻവലിക്കാം. വോട്ടെണ്ണൽ മാർച്ച് 1 ന് രാവിലെ 10 മണിക്ക് നടത്തും.

ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെട്ട് വരുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്ത് മുഴുവൻ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിൽ അതാത് വാർഡുകളിലും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലുമാണ് ബാധകം.

പാലക്കാട് ജില്ലാ പഞ്ചായത്തിലെ ആലത്തൂർ, തൃശ്ശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം, കൊല്ലം കോർപ്പറേഷനിലെ മീനത്തുചേരി വാർഡുകളിലും രണ്ട് മുനിസിപ്പാലിറ്റി, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.28 വാർഡുകളിലായി ആകെ 122471 വോട്ടർമാരാണുള്ളത്.  പ്രവാസി വോട്ടർപട്ടികയിൽ 10 പേരുണ്ട്. ആകെ 163 പോളിംഗ് ബൂത്തുകൾ ഉണ്ടാകും.

തിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകൾ ( ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് നമ്പർ, വാർഡിന്റെ പേര് ക്രമത്തിൽ)

തിരുവനന്തപുരം     – കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് –  12. നിലയ്ക്കാമുക്ക്

കൊല്ലം        – കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ – 03. മീനത്തുചേരി,

                 വിളക്കുടി ഗ്രാമപഞ്ചായത്ത് – 01. കുന്നിക്കോട് വടക്ക്,

                 ഇടമുളക്കൽ ഗ്രാമ പഞ്ചായത്ത് – 04. തേവർതോട്ടം

പത്തനംതിട്ട  – കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് – 07. അമ്പാട്ടുഭാഗം

ആലപ്പുഴ      – തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് – 06. തണ്ണീർമുക്കം,

                എടത്വാ ഗ്രാമപഞ്ചായത്ത് – 15. തായങ്കരി വെസ്റ്റ്

കോട്ടയം      – എരുമേലി ഗ്രാമപഞ്ചായത്ത് – 05. ഒഴക്കനാട്,

                പാറത്തോട് ഗ്രാമപഞ്ചായത്ത് – 09. ഇടക്കുന്നം,

                കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് – 12. വയലാ ടൗൺ,

                വെളിയന്നൂർ ഗ്രാമപഞ്ചായത്ത് – 07. പൂവക്കുളം

എറണാകുളം – പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് – 11. തായ്മറ്റം

തൃശ്ശൂർ         – തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് – 04. തളിക്കുളം,

                കടങ്ങോട് ഗ്രാമപഞ്ചായത്ത് – 14. ചിറ്റിലങ്ങാട്

പാലക്കാട്    –       പാലക്കാട് ജില്ലാ പഞ്ചായത്ത് – 19. ആലത്തൂർ,

                ആനക്കര  ഗ്രാമപഞ്ചായത്ത് – 07. മലമക്കാവ്,

                കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് -17. പാട്ടിമല,

                തൃത്താല ഗ്രാമപഞ്ചായത്ത് – 04. വരണ്ടു കുറ്റികടവ്,

                വെള്ളിനേഴി ഗ്രാമപഞ്ചായത്ത് -01. കാന്തള്ളൂർ

മലപ്പുറം       – അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് – 07. കുന്നുംപുറം,

                കരുളായി ഗ്രാമപഞ്ചായത്ത് – 12. ചക്കിട്ടാമല,

                തിരുനാവായ ഗ്രാമപഞ്ചായത്ത് – 11. അഴകത്തുകളം,

                ഊരകം ഗ്രാമപഞ്ചായത്ത് – 05. കൊടലിക്കുണ്ട്

കോഴിക്കോട്  – ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് – 15. കക്കറമുക്ക്

വയനാട്      – സുൽത്താൻ ബത്തേരി മുനിസിപ്പൽ കൗൺസിൽ – 17. പാളാക്കര

കണ്ണൂർ                – ശ്രീകണ്ഠപുരം മുനിസിപ്പൽ കൗൺസിൽ – 23. കോട്ടൂർ,

                പേരാവൂർ ഗ്രാമപഞ്ചായത്ത് – 01. മേൽമുരിങ്ങോടി,

                മയ്യിൽ ഗ്രാമപഞ്ചായത്ത് – 08. വള്ളിയോട്ട്

നാമനിർദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്‌ക്കേണ്ട തുക ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷനിൽ 5000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ 4000 രൂപയും ഗ്രാമപഞ്ചായത്തിൽ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് പകുതി തുക മതിയാകും.

അർഹതയുള്ള സ്ഥാനാർത്ഥികൾക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫോമിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി നൽകണം. തിരഞ്ഞെടുപ്പിനു വേണ്ടി അന്തിമ വോട്ടർപട്ടിക 30ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്മീഷന്റെ www.lsgelection.kerala.gov.in സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും ലഭ്യമാണ്.