കേരളത്തിലെ പൊതുമേഖലാ  വ്യവസായ  സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള  മാധ്യമ റിപ്പോർട്ട് അവാർഡിന്  എൻട്രികൾ ക്ഷണിച്ചു. സംസ്ഥാന വ്യവസായ വകുപ്പാണ് പുരസ്‌കാരം നൽകുന്നത്. അച്ചടി-ദൃശ്യമാധ്യമങ്ങൾക്ക് പ്രത്യേകമായാണ് ബഹുമതികൾ.

ഒന്നാം സമ്മാന ജേതാവിന് 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും രണ്ടാം സമ്മാന ജേതാവിന് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ലഭിക്കും. 2021-22 വർഷങ്ങളിലെ മാധ്യമ റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയെയും നേട്ടങ്ങളെയും സംബന്ധിച്ച ഏതു സ്വഭാവത്തിലെ റിപ്പോർട്ടുകളും  അയയ്ക്കാം.   എൻട്രിയുടെ മൂന്ന് കോപ്പികൾ,  ബയോഡാറ്റാ, പത്രത്തിന്റെ ഒറിജിനൽ എന്നിവ  ഉൾപ്പടെ അയയ്ക്കണം. ദൃശ്യമാധ്യമ അവാർഡിനുള്ള എൻട്രികൾ ഡി.വി.ഡിയിലോ പെൻ ഡ്രൈവിലോ  ലഭ്യമാക്കേണ്ടതാണ്. മാധ്യമ പ്രവർത്തകർക്കോ സ്ഥാപനങ്ങൾക്കോ എൻട്രികൾ അയയ്ക്കാം.

സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്  കൊച്ചി – 30 എന്ന  വിലാസത്തിൽ എൻട്രികൾ 2023 ഫെബ്രുവരി 20-നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484-2422275  എന്ന ഫോൺ നമ്പറിലോ secretarykma.gov@gmail.com  എന്ന ഇ-മെയിൽ ഐഡിയിലോ ബന്ധപ്പെടാം. വെബ്സൈറ്റ് www.keralamediaacademy.org.