സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന പിന്നാക്ക സമുദായത്തില്‍ (ഒ.ബി.സി) ഉള്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നവീകരണത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് 25,000 രൂപ വരെ ധനസഹായം നല്‍കും. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യം അനുവദിക്കുക. അപേക്ഷയും അനുബന്ധ രേഖകളും അപേക്ഷകരുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. അവസാന തിയതി സെപ്റ്റംബര്‍ 29. 2017 -18 വര്‍ഷത്തെ അപേക്ഷകരില്‍ അര്‍ഹതയുള്ളവരെ 2018 -19 വര്‍ഷം പരിഗണിക്കും.
അപേക്ഷാ ഫോമിന്റെ മാതൃകയും വിജ്ഞാപനവും www.bcdd.kerala.gov.inwww.ksbcdc.gov.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഡയറക്ടറേറ്റില്‍ നിന്നോ കോഴിക്കോട്, എറണാകുളം, കളക്ടറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന മേഖലാ ഓഫീസുകളില്‍ നിന്നോ 0471 2727379, 0495 2377786, 0484 2429130 എന്നീ ഫോണ്‍ നമ്പറുകളില്‍ നിന്നോ ലഭിക്കും.