എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാസ്പ് പദ്ധതിയുടെ കീഴില്‍ ഇ.ഇ.ജി ടെക്നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, ന്യൂറോ ടെക്നോളജി (രണ്ട് വർഷത്തെ കോഴ്‌സ്) കുറഞ്ഞത് ആറ് മാസം മെഡിക്കൽ കോളേജിൽ നിന്ന് ഇന്റേൺഷിപ്പ്, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരവും കേരള പാരാമെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ. പ്രായപരിധി 18-36.
ആറു മാസ കാലയളവിലേക്ക് (179 ദിവസം) ദിവസ വേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. താത്പര്യമുളളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ആറിന് എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിന്‍റെ കാര്യാലയത്തില്‍ രാവിലെ 10.30 ന് നടക്കുന്ന വാക്-ഇന്‍-ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ ഒമ്പതു മുതല്‍ 10 വരെ ആയിരിക്കും രജിസ്ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കും. ഫോൺ 0484-2754000.