കൊച്ചി: ജില്ലയില്‍ രണ്ടു പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷന്‍, വടക്കന്‍ പറവൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്.  5 //9/18 ജില്ലയിലെ വിവിധ ആശുപത്രികളില്‍ പനി മൂലം ഒ. പി വിഭാഗത്തില്‍ 1053 പേര്‍ ചികിത്സ തേടി. 28 പേര്‍ കിടത്തി ചികിത്സാ വിഭാഗത്തിലാണ്. വയറിളക്കരോഗങ്ങള്‍ ബാധിച്ച് ഒ. പി –  വിഭാഗത്തില്‍ 171 പേര്‍ എത്തിയതില്‍ മൂന്നു പേരെ അഡ്മിറ്റു ചെയ്തു. ഡെങ്കിപ്പനി സംശയിക്കപ്പെടുന്ന 6 പേര്‍ ആശുപത്രികളിലെത്തി. ചെങ്ങമനാട്, കരുമാല്ലൂര്‍, വാഴക്കുളം, മുളന്തുരുത്തി, പെരുമ്പാവൂര്‍, ഒക്കല്‍, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഡെങ്കിപ്പനി മൂലം എത്തിയത്. ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി സംശയിക്കപ്പെടുന്ന 14 പേരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. പായിപ്ര, മാറാടി – 2, കാലടി, നെല്ലിക്കുഴി, കീരംമ്പാറ, കുന്നത്തുനാട് , പള്ളുരുത്തി – 2, തൃക്കാക്കര – 2, ആലങ്ങാട് , കാഞ്ഞൂര്‍, പിറവം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് എലിപ്പനി ലക്ഷണങ്ങളുമായി എത്തിയത്. ചിക്കന്‍ പോക്‌സ് ലക്ഷണങ്ങളുമായി ആറു പേരും എച്ച് വണ്‍ എന്‍ വണ്‍ ലക്ഷണങ്ങളുമായി ഒരാളും ചികിത്സ തേടി.