തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ ജോയിന്റ് കമ്മീഷണർ (കമ്പ്യൂട്ടർ) തസ്തികകയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നീയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് എൻജിനിയറിങ് കോളേജുകളിലെ കമ്പ്യൂട്ടർ സയൻസ്/ഐടി വിഭാഗം അസോസിയേറ്റ് പ്രൊഫസർ / അസിസ്റ്റന്റ്  പ്രൊഫസർ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

താത്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ റൂൾ-144 അനുസരിച്ചുള്ള പ്രൊഫോർമയും, ബയോഡേറ്റയും വകുപ്പ് മേധാവിയുടെ കാര്യാലയത്തിൽ നിന്നുള്ള നോ ഒബ്ജഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരി മുഖേന ഫെബ്രുവരി 20 ന് മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ് (അഞ്ചാം നില) ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.