കേരള വന ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് വർക്കറുടെ താത്കാലിക ഒഴിവുണ്ട്. 4-ാം സ്റ്റാൻഡേർഡോ അതിനുമുകളിലോ പാസായവർക്ക് അപേക്ഷിക്കാം (‘ഉണർവ്’ പട്ടിക ട്രൈബൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പാലപ്ലാവ്, വെൺമണി, ഇടുക്കി ജില്ല, ആദിവാസി സമൂഹത്തിൽ നിന്ന് മുൻഗണന നൽകും). മുള കരകൗശല നിർമാണം, നഴ്സറി മാനേജ്മെന്റ് മുതലായവയിൽ വൈദഗ്ദ്ധ്യം അഭികാമ്യം. കാലാവധി മൂന്ന് വർഷം. പ്രതിമാസ ഫെല്ലോഷിപ്പ് 15,000 രൂപ. 01.01.2023ന് 36 വയസ് കവിയരുത്. പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസിളവ് ലഭിക്കും.

താത്പര്യമുള്ളവർ ഫെബ്രുവരി 21നു രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഉണർവ് പട്ടികവർഗ സഹകരണ സംഘം, പാലപ്ലാവ്, വെൺമണി, ഇടുക്കി ജില്ലാ ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.