എറണാകുളം ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

അപേക്ഷ ക്ഷണിച്ചു

ജി വി എച്ച് എസ്‌, മാങ്കായിൽ മരട്‌ സ്കൂളിൽ മരട്‌ മുനിസിപ്പാ ലിറ്റിയുടെ പദ്ധതിയായ സോളാർ യു പി എസ്‌ ബാറ്ററിയും സൗണ്ട് സിസ്റ്റവും സ്ഥാപിക്കു ന്നതിനു താല്പര്യമുള്ള വരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് സ്കൂളു മായി ബന്ധ പെടുക. ഫോൺ നമ്പർ : 9846217535, 9961505031.

ആയുഷ് മിഷൻ യോഗ പരിശീലകരുടെ ഒഴിവ്

കൊച്ചി : ജില്ലയിലെ ആയുഷ് ഹെൽത് ആന്റ് വെൽനെസ് സെന്ററുകളായി ഉയർത്തിയിട്ടുള്ള ഗവ. ആയുർവേദ / ഹോമിയോ ഡിസ്പെന്‍സറികളിലേക്ക് നാഷണല്‍ ആയുഷ്മിഷന്‍ അനുവദിച്ചിട്ടുള്ള ഫുൾടൈം യോഗ ഇന്‍സ്ട്രക്ടർ തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികള്‍ അവരുടെ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം കച്ചേരിപ്പടിയിലെ എ.പി.ജെ. അബ്ദുൽ കലാം ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണല്‍ ആയുഷ്മിഷന്‍ ജില്ലാ ഓഫീസിൽ ഫെബ്രുവരി 13 ന് തിങ്കളാഴ്ച രാവിലെ പത്തു മണിയ്ക്ക് കൂടികാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്.

യോഗ്യത- അംഗീകൃത സർവ്വകലാശാലയില്‍ നിന്നോ സർക്കാർ സ്ഥാപനത്തിൽ നിന്നോ നിന്നോ ഒരു വർഷത്തില്‍ കുറയാതെയുള്ള  പി ജി ഡിപ്ലോമ അല്ലെങ്കില്‍ യോഗ ടീച്ചർ ട്രെയിനിംഗ് ഉൾപ്പടെയുള്ള
യോഗ സർട്ടിഫിക്കറ്റ് കോഴ്സ്,അംഗീകൃത സർവ്വകലാശാലയില്‍ നിന്നുള്ള  ബി എൻ വൈ എസ് / ബി എ എം എസ് ബിരുദമോ എം എസ് സി (യോഗ) എം ഫിൽ (യോഗ) എന്നിവയും പരിഗണിക്കും.
ഉയർന്ന പ്രായപരിധി 50 വയസ്സ്,. ഫോൺ_ 9847287481

ക്വട്ടേഷന്‍ ക്ഷണിച്ചു

എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൂട്ടിയിട്ടിരിക്കുന്ന വസ്തുക്കൾ പരസ്യമായി ലേലം ചെയ്ത് വില്‍ക്കുന്നു. ലേലം ഫെബ്രുവരി 14-ന് രാവിലെ 11.30 ന് സൂപ്രണ്ടിന്‍റെ മുറിയില്‍ വച്ചായിരിക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ക്ക് ഫെബ്രുവരി 14-ന് രാവിലെ 11 വരെ ക്വട്ടേഷന്‍ നല്‍കാം.

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി നഗരസഭയുടെ ആവശ്യത്തിലേക്ക് വിവിധ ഇനങ്ങള്‍ വാഷ് ചെയ്ത് നല്‍കുന്നതിന് മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഫെബ്രുവരി 20-ന് ഉച്ചയ്ക്ക് 12 വരെ സെക്രട്ടറിയുടെ പി.എ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങൾ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ കൊച്ചി നഗരസഭ ജനറല്‍ സ്റ്റോറില്‍ അറിയാം.

ഡിസൈൻ തിങ്കിംഗ് – വെബിനാർ

ഡിസൈൻ തിങ്കിംഗിനെക്കുറിച്ചും സാധ്യതകളെയും ആസ്പദമാക്കി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് (KIED), വെബിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 10 വെള്ളിയാഴ്ച്ച രാവിലെ 11.00 മണിമുതൽ 12.00 വരെ സൂം പ്ലാറ്റ്ഫോമിൽ ആണ് വെബിനാർ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ www.kied.info എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484- 2550322.

സ്ഥാപന ഉടമ ഹാജരാകണം

ചേരാനെല്ലൂരിൽ പ്രവർത്തിച്ചിരുന്ന മെസ്സേർസ് കൃപാ മോട്ടോഴ്സ്, സി എൻ ജി റിട്രോഫിട്‌മെന്റ് സെന്റർ സ്ഥാപനത്തിന്റെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ സ്ഥാപന ഉടമ എൻ.കെ. രാഹുൽ, തുണ്ടിയിൽ വീട്, ബോട്ട്ജെട്ടി, വടുതല എന്ന വ്യക്തി 15 ദിവസത്തിനകം എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഹാജരാകണമെന്ന് ആർടിഒ അറിയിച്ചു. ഇല്ലെങ്കിൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതായിരിക്കും. നേരത്തേ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതിനായി കാരണം കാണിക്കൽ നോട്ടീസ് അയച്ചെങ്കിലും മേൽവിലാസത്തിൽ ഇല്ല എന്ന കാരണത്താൽ നോട്ടീസ് മടങ്ങിയിരുന്നു. തുടർന്ന് ഫീൽഡ് ഓഫീസർ നടത്തിയ അന്വേഷണത്തിൽ വ്യക്തിയെ കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് ഉടമയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡ്രൈവിംഗ് ടെസ്റ്റ് മാറ്റി

ഫെബ്രുവരി 10 വെള്ളിയാഴ്ച നടത്തേണ്ട ഡ്രൈവിംഗ് ടെസ്റ്റ് ചില സാങ്കേതിക കാരണങ്ങളാൽ ഫെബ്രുവരി 15 ബുധനാഴ്ചയിലേക്ക് മാറ്റി വച്ചതായി എറണാകുളം ആർ ടി ഒ അറിയിച്ചു.

ഇൻസ്ട്രക്ടർ ഒഴിവ്

കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസില്‍ പ്രവര്‍‌ത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) എന്ന സ്ഥാപനത്തില്‍ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ഓഫ് മറൈന്‍ ഡീസല്‍ എഞ്ചിന്‍സ് ട്രേഡില്‍ ഓപ്പണ്‍ കാറ്റഗറിയില്‍ (ഒ സി ) ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. മെക്കാനിക്ക് ഡീസല്‍/മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ എൻ സി വി ടി സര്‍ട്ടിഫിക്കറ്റും 7 വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍/ഓട്ടോമോബൈല്‍ എഞ്ചിനീയറിംഗില്‍ ഡിപ്പോമ/ഡിഗ്രിയും ഈ മേഖലയില്‍ രണ്ട് വര്‍ഷം വരെ പ്രവര്‍ത്തന പരിചയവും ആണ് യോഗ്യത. മണിക്കൂറിന് 240/- രൂപാ നിരക്കില്‍ പരമാവധി 24,000/- രൂപ പ്രതിമാസവേതനം ലഭിക്കും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 14 രാവിലെ 11 ന് എ.വി.ടി.എസ്. പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോണ്‍ നമ്പര്‍- 8089789828 ,0484-2557275.