അഭ്യസ്തവിദ്യരും തൊഴിൽ അന്വേഷകരുമായ സ്ത്രീകളെ തൊഴിൽ സജ്ജരാക്കാനും വിജ്ഞാന തൊഴിലേക്കുള്ള സ്ത്രീകളുടെ പ്രവേശനത്തെ പ്രോത്സാഹിപ്പിക്കാനും സർക്കാർ പ്രത്യേക ഊന്നൽ നൽകുന്ന പദ്ധതിയാണ് തൊഴിലരങ്ങത്തേക്ക്.KKE M-ൽ DWMS ൽ രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകർക്ക് ജില്ല പഞ്ചായത്ത്  Asap മുഖേന ഒരാഴ്ച പരിശീലനം നൽകിയിരുന്നു. അവരാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. ജില്ല പഞ്ചായത്ത് ദർപ്പണം പദ്ധതിയിലൂടെ നൈപുണ്യവികസന പരിശീലനം നേടിയവരും തൊഴിൽ മേളയിൽ പങ്കെടുത്തു. കേരള നോലെഡ്ജ് ഇക്കോണമി മിഷനും ജില്ലാ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ  ജില്ലാ തല ഉദ്ഘാടനം രാജാഗോപാലൻ എം എൽ എ  ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്കൽ  നടന്ന മേളയിൽ  ഐസി ടി   അക്കാദമി മേധാവി  ബിജു സ്വാഗതം പറഞ്ഞ യോഗത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ സി എച്ച് ഇക്ബാൽ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ പ്രകാശൻ പാലായി, നിത്യനന്ദ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ  സെബാസ്റ്റ്യൻ തോമസ്, കേരള നോലെഡ്ജ് ഇക്കോണമി മിഷൻ റീജിയണൽ മാനേജർ ഡയനാ തങ്കച്ചൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സി കൃപ്ന നന്ദി പറഞ്ഞു..
     526 തൊഴിൽ അന്വേഷകരാണ് മേളയിൽ പങ്കെടുത്തത്.29 തൊഴിൽ ദതാക്കൾ പങ്കെടുത്ത തൊഴിൽ മേളയിൽ നേരിട്ടും, ഓൺലൈൻ മുഘേനയുമായി 1258 ഇന്റർവ്യൂകൾ നടത്തി. ആയതിൽ 359 പേരെ ഷോർട്ലിസ്റ്റ് ചെയ്തതായി സംഘാടകർ അറിയിച്ചു.
      തൊഴിലരങ്ങാത്തേക്ക് പദ്ധതിയുമായി ബന്ധപെട്ടു മാർച്ച്‌ 8 വനിതാ ദിനത്തിൽ 1000 സ്ത്രീകൾക്കാണ് തിരുവന്തപുരത്തു വച്ച് മുഖ്യമന്ത്രി ഓഫർ ലെറ്റർ കൈമാറുന്നത്.