പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ് ഉദ്യോഗസ്‌രെ തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആദരിച്ചു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വകുപ്പിന്റെ ഫൈബര്‍ ബോട്ടുകളും ജീവന്‍രക്ഷാ ഉപകരണങ്ങളും ഉപയോഗിച്ച് 1078 വ്യക്തികളെ രക്ഷിച്ച് ദുരിതാശ്വാസക്യാമ്പുകളില്‍ എത്തിച്ചിരുന്നു.

വിംഗിന്റെ കൊല്ലം, നീണ്ടകര, ആലപ്പുഴ മറൈന്‍ സര്‍വേ ഓഫീസുകളിലെ 28 ജീവനക്കാരെയും, രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ കൊല്ലം മറൈന്‍ സര്‍വേയര്‍ ആര്‍. മനോരഞ്ജന്‍, ആലപ്പുഴ അസി. മറൈന്‍ സര്‍വേയര്‍ ദേവരാജ് പി. കര്‍ത്ത എന്നിവരെയും മന്ത്രി അനുമോദിച്ച് പ്രശംസാപത്രവും ഉപഹാരവും നല്‍കി.
കമലേശ്വരം ഹൈഡ്രോഗ്രാഫിക് സര്‍വേ ആസ്ഥാനത്ത് ചേര്‍ന്ന ചടങ്ങില്‍ ചീഫ് ഹൈഡ്രോഗ്രാഫര്‍ എ.പി. സുരേന്ദ്രലാല്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കാര്‍ട്ടോഗ്രാഫര്‍ ജിറോഷ് കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് സി.പി. ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.