കെ.എ.പി. ഒന്ന്, രണ്ട് ബറ്റാലിയന്‍ പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിക്കും. നവംബര്‍ 18-ന് രാവിലെ എട്ടിന് പാലക്കാട് മുട്ടിക്കുളങ്ങരയില്‍ കെ.എ.പി രണ്ടാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടിലാണ് പാസിങ് ഔട്ട് നടക്കുക. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, ഡി.ഐ.ജി(ആമ്ഡ് പൊലീസ് ബറ്റാലിയന്‍) കെ.ഷെഫീന്‍ അഹമ്മദ്, എ.ഡി.ജി.പി( ആമ്ഡ് പൊലീസ് ബറ്റാലിയന്‍) സുധേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പി.വി വില്‍സനാണ് കെ.എ.പി ഒന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ്. പി.എസ് ഗോപിനാഥാണ് രണ്ടാം ബറ്റാലിയന്‍ കമാന്‍ഡന്റ്.