കോട്ടയം: വൈക്കം-വെച്ചൂർ റോഡിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ മാർച്ച് ഏഴുമുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വൈക്കം ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ഉല്ലല ജംഗ്്ഷനിൽനിന്ന് ഇടത്തേക്കു തിരിഞ്ഞു കൊതവറ, മൂത്തേടത്തു കാവ്, തോട്ടുവക്കം വഴി വൈക്കത്ത് എത്തണം. വൈക്കത്തുനിന്നു വെച്ചൂർ ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ തോട്ടുവക്കം, മൂത്തേടത്ത് കാവ്, കൊതവറ വഴി ഉല്ലലയിൽ എത്തി വെച്ചൂർക്കു പോകണം.