ദേശിയവനിതാ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ വൈറ്റില മൊബിലിറ്റി ഹബ്ബില്‍ അര്‍ബന്‍ ഏരിയ ആശ പ്രവര്‍ത്തകര്‍ ഫ്‌ളാഷ് മോബ് നടത്തി. വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് എന്ന ആശയം വ്യക്തമാക്കുന്ന ഫ്‌ളാഷ് മോബ് വിവ ക്യാമ്പയിന്റെ ഭാഗമായാണ് നടത്തിയത്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ശ്രീദേവി ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജയ് മോഹന്‍, കൊച്ചി കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുനിത ഡിക്‌സണ്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. രോഹിണി, ഡോ. രശ്മി, ആശ കോ-ഓഡിനേറ്റര്‍ സജന, അര്‍ബന്‍ ഹെല്‍ത്ത് കോ-ഓഡിനേറ്റര്‍ സൗമ്യ, സറീന, രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

നഗരപ്രദേശത്തെ ആശ പ്രവര്‍ത്തകരും പങ്കെടുത്തു. വൈറ്റില ഹബ്ബില്‍ പ്രവര്‍ത്തിക്കുന്ന വഴികാട്ടി ഹെല്‍ത്ത് ഫെസിലിറ്റേഷന്‍ സെന്ററില്‍ വനിതാ ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച എല്ലാ വനിതകള്‍ക്കും ഹീമോഗ്ലോബിന്‍, രക്തസമ്മര്‍ദം, പ്രമേഹം എന്നിവ സൗജന്യമായി പരിശോധിക്കും.