കോതമംഗലം :- കോതമംഗലം കെ എസ് ആർ ടി സി ആധുനിക ബസ് ടെർമിനലിന്റെ നിർമ്മാണോദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു.ആന്റണി ജോൺ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 2 കോടി 35 ലക്ഷം രൂപ ചെലവഴിച്ചാണ് കോതമംഗലം കെ എസ് ആർ ടി സി ആധുനിക ബസ് ടെർമിനൽ നിർമ്മിക്കുന്നത്.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്,മരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ,വിദ്യാഭ്യാസ കലാ കായിക കാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സിജോ വർഗീസ്,എഫ് ഐ റ്റി ചെയർമാൻ ആർ അനിൽകുമാർ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ എ ജോയി,ബാബു പോൾ,ബേബി പൗലോസ്,സാജൻ അമ്പാട്ട്,രമേഷ് സോമരാജൻ,മാർ തോമ ചെറിയ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ,തൃശ്ശൂർ പി ഡബ്ല്യു ഡി കെട്ടിട വിഭാഗം മധ്യമേഖല സൂപ്രണ്ടിംഗ് എൻജിനീയർ ശ്രീമാല വി കെ,കെ എസ് ആർ ടി സി എക്സിക്യൂട്ടീവ് ഡയറക്ടർ സെൻട്രൽ സോൺ സെബി കെ റ്റി,കെ എസ് ആർ റ്റി ഇ എ(സി ഐ റ്റി യു)സെക്രട്ടറി സാജു കെ പി,കോതമംഗലം കെ എസ് ആർ ടി സി ക്ലസ്റ്റർ ഓഫീസർ അഭിലാഷ് പി എ,കെ എസ് ആർ ടി സി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.