പോലീസ് പർച്ചേസ് പ്രൊസീജിയറുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.

ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ, ആഭ്യന്തര വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ്, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ. ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ, ജേക്കബ് പുന്നൂസ് എന്നിവരാണ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്.