ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ കേരള ഷോളയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പറമ്പിക്കുളം ഡാമില്‍ നിന്നു പൊരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് തുറന്നു വിടുന്ന ജലത്തിന്റെ അളവ് വര്‍ദ്ധിച്ചു. പൊരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിലെ രണ്ടാമത്തെ സ്ല്യൂസ് വാല്‍വുകൂടി തുറന്നതിനാല്‍ ചാലക്കുടി പുഴയില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് പൊരിങ്ങല്‍ക്കുത്ത് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.