സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച ജില്ലയിലെ കുളങ്ങള്‍ ലോക ജലദിനത്തില്‍ നാടിന് സമര്‍പ്പിച്ചു. ശൂരനാട് വടക്ക് പഞ്ചായത്തില്‍ നിര്‍മിച്ച കാര്‍ഷികകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. പ്ലാമുക്ക് ഷാപ്പ്മുക്ക് വയല്‍ഭാഗത്ത് 180000 രൂപ ചെലവഴിച്ചാണ് കുളം നിര്‍മിച്ചത്. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീകുമാര്‍ അധ്യക്ഷനായി.

ജില്ലയില്‍ ശാസ്ത്രീയമായി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നും 83 കുളങ്ങള്‍ നിലവില്‍ പൂര്‍ത്തിയാക്കിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ ഷാഫി, ജില്ലാ പഞ്ചയത്തംഗം പി ശ്യാമളയമ്മ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ വിജയലക്ഷ്മി, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സി എസ് ലതിക തുടങ്ങിയവര്‍ പങ്കെടുത്തു.

കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ കേരളപുരം വാര്‍ഡിലെ നവീകരിച്ച കുമളി കുളം സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 12,385 രൂപയാണ് ചെലവ്. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദേവദാസ് അധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, വൈസ് പ്രസിഡന്റ് എച്ച് ഹുസൈന്‍, സ്ഥിരസമിതി അധ്യക്ഷരായ പി വിനീത, എല്‍ ഷേര്‍ളി, ബ്ലോക്ക് അംഗങ്ങളായ ഫാറൂഖ് നിസാര്‍, കെ സതീശന്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജോര്‍ജ് അലോഷ്യസ്, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ശ്രീകുമാര്‍, സജി മോള്‍, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ സുലജ, ജില്ലാ എഞ്ചിനീയര്‍ ഗീത സുദര്‍ശന്‍, ബ്ലോക്ക് എഞ്ചിനീയര്‍ ആര്യാ വിജയന്‍, ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍ അര്‍ച്ചന സുജ ലക്ഷ്മി, എ ഐ ടി എ ഷാനി, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ രതീഷ് ഭദ്രന്‍, സുമേഷ്, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
ശാസ്താംകോട്ട ബ്ലോക്കിലെ മൈനാഗപ്പളളി ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡിലെ കാര്‍ഷികകുളം ഉദ്ഘാടനം പ്രസിഡന്റ് പി എം സെയ്ദ് നിര്‍വഹിച്ചു.