ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (വെള്ളി) രാവിലെ 10 ന് കല്‍പ്പറ്റ എസ്.കെ എം.ജെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് മുഖ്യാതിഥിയാകും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് ക്ഷയരോഗദിന സന്ദേശം നല്‍കും. ടി.ബി ബോധവത്ക്കരണ വീഡിയോ പ്രകാശനവും, ടി.ബി ചാമ്പ്യന്‍സ് പ്രഖ്യാപനവും ചലച്ചിത്ര താരം അബു സലീം നിര്‍വഹിക്കും. വയനാട് നാട്ടുകൂട്ടം അവതരിപ്പിക്കുന്ന കുറവരശുകളി, വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന മോണോ ആക്ട്, സ്‌കിറ്റ്, ഫ്ളാഷ് മോബ് എന്നീ പരിപാടികളും നടക്കും.