കൊല്ലം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം ഇന്ന് (മാര്‍ച്ച് 24) വൈകിട്ട് നാലിന് മേയര്‍ പ്രസന്നാ ഏണസ്റ്റ് നിര്‍വഹിക്കും. 96 ലക്ഷം രൂപ ചിലവഴിച്ച് 2425 ചതുരശ്രയടി വിസ്തീണത്തില്‍ നിര്‍മിച്ച ഇരുനില കെട്ടിടത്തില്‍ എ സി /നോണ്‍ എ സി കിടപ്പ് മുറികളും, കഫ്റ്റീരിയയും 10 യൂറിനലുകളും എട്ട് ടോയ്‌ലറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനാവും. സ്ഥിരംസമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.