സാംസ്കാരിക വകുപ്പിനു കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ രണ്ടു മാസം നീളുന്ന കലാപരിശീലന ക്യാമ്പ്, നൃത്ത സംഗീത നടന കളരി ഏപ്രിൽ 3ന് ആരംഭിക്കും. വിവിധ കലാപരിശീലന വിഭാഗങ്ങൾ ഉൾപ്പെടുത്തുന്ന ക്യാമ്പിൽ നാലു വയസിനുമേൽ പ്രായമുള്ള കുട്ടികൾക്ക് ആയിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ് – 695 013 എന്ന വിലാസത്തിലോ, secretaryggng@gmail.com എന്ന മെയിലിലേക്കോ അപേക്ഷകൾ അയയ്ക്കാം. ഫോൺ: 0471-2364771, 9526632925.