പുറമേരി ഗ്രാമ പഞ്ചായത്ത്‌ ദുരന്തനിവാരണ സേനയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തു. ജനകീയാസൂത്രണം പദ്ധതിയിൽ തുക വകയിരുത്തി ഫയർ ഫോഴ്സിന്റെ നിർദ്ദേശമനുസരിച്ച് ആവശ്യമായ ഉപകരണങ്ങളാണ് കൈമാറിയത്. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. വി കെ ജ്യോതി ലക്ഷ്മി ദുരന്ത നിവാരണ സേനയ്ക്ക് ഉപകരണങ്ങൾ കൈമാറി.

സർക്കാർ നിർദ്ദേശം അനുസരിച്ച് ഗ്രാമപഞ്ചായത്തുകളിൽ ദുരന്ത നിവാരണ സേന രൂപീകരിക്കുകയും പ്രവർത്തന സജ്ജമാക്കുകയും ചെയ്യേണ്ടത്തിന്റെ മുന്നോടിയായിയാണ് 2 ലക്ഷം രൂപ മാറ്റി വച്ച് ഈ പദ്ധതി നടപ്പിലാക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സിന്ധു പി ജി സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ വിജിഷ കെ എം, ബീന കെ, ഗീത എം എം മറ്റു പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.