കേന്ദ്ര തൊഴിൽ നൈപുണ്യ സംരംഭകത്വ വികസന മന്ത്രാലയത്തിന്റെയും മൈക്രോ, സ്മോൾ, മീഡിയം എന്റർപ്രൈസസ് മന്ത്രാലയത്തിന്റെയും നാഷണൽ സ്‌കിൽ ഡെവലപ്മെന്റ് കോ-ഓപ്പറേഷൻ, കേരള അക്കാദമി ഫോർ സ്‌കിൽ എക്സലൻസ്, ഡയറക്ടറേറ്റ് ഓഫ് ട്രയിനിംഗ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കേരളം എന്നിവരുടെ നേതൃത്വത്തിൽ ഐഡ ഹോട്ടലിൽ ദേശീയ അപ്രന്റിസ്ഷിപ്പ് അവബോധ ശിൽശാല സംഘടിപ്പിച്ചു.
അപ്രന്റിസ്ഷിപ്പ് ആക്ട്, ബെനഫിറ്റ്സ് ഓഫ് അപ്രന്റിസ്ഷിപ്പ് ഡെവലപ്മെന്റ്, ട്രേഡുകൾ എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ, പോർട്ടൽ രജിസ്ട്രേഷൻ എന്നിവയിൽ അവബോധം നൽകി.
സബ് കളക്ടർ സഫ്ന നസറുദ്ദീൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. പള്ളിക്കത്തോട് ഗവണ്മെന്റ് ഐ.ടി.ഐ പ്രിൻസിപ്പൽ കെ. ബി. ജയകുമാർ അധ്യക്ഷത വഹിച്ചു. എം.എസ്.ഡി. ഇ. മന്ത്രാലയം അപ്രന്റിസ്ഷിപ്പ് വിഭാഗം ഡി.ഡി.ജി. അനിൽ കുമാർ, ആർ.ഡി.എസ്.ഡി.ഇ. റീജണൽ ഡയറക്ടർ എച്ച്. സി. ഗോയൽ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം. വി. ലൗലി, ഐ.ടി.ഡി. കേരളം ഡെപ്യൂട്ടി സ്റ്റേറ്റ് അപ്രന്റിസെൻഷിപ്പ് അഡൈ്വസർ ജോസ് വർഗീസ്, എം.ആർ. എഫ്. ചീഫ് എച്ച് ആർ മാനേജർ ജോഷി ജോസഫ്, ഓൾ കേരള പ്രൈവറ്റ് ഐ.ടി.ഐ. മാനേജർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റവ. ഫാ. തോമസ് പണനാൽ , ആർ ഐ. സെന്റർ അപ്രന്റിസെൻഷിപ്പ് അഡൈ്വസർ കെ. ആർ. ജീമോൻ എന്നിവർ പങ്കെടുത്തു