കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെട്ട മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ട്രൈബല്‍ പ്ലസ് നടപ്പാക്കുന്നതിന്റെ ഭാഗമായി ബാങ്ക് മിത്രയുടെ ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട കുറഞ്ഞത് ബി.കോം ബിരുദ യോഗ്യതയുള്ള വനിതകളായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 12ന് രാവിലെ 11ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ അസ്സല്‍ രേഖകളുമായി ഹാജരകാണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 04936 202035.