സ്കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ, മെയ് മാസങ്ങളിലാണ് വർക്ക്ഷോപ്പ്. 3, 4, 5 ക്ലാസുകളിൽ 2022-23 അധ്യയന വർഷത്തിൽ പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്ക് ജൂനിയർ ബാച്ചിലും, 6, 7, 8 ക്ലാസുകളിൽ 2022-23 അധ്യയന വർഷത്തിൽ പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്ക് സീനിയർ ബാച്ചിലും ഓൺലൈനായി മാർച്ച് 30നു വൈകിട്ട് നാലുവരെ അപേക്ഷിക്കാം. വിദ്യാർഥികളിൽ ശാസ്ത്രാവബോധവും ശാസ്ത്ര സംസ്കാരവും വളർത്തിയെടുക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. അപേക്ഷ സമർപ്പിക്കുന്നതിനും മറ്റു വിവരങ്ങൾക്കും. kstmuseum.com.