അന്തർദേശീയ നാടക ദിനമായ മാർച്ച് 27 തിങ്കളാഴ്ച വൈകിട്ട് 6.30ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ നേതൃത്വത്തിൽ നാടകാന്തം കവിത്വം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. സിനിമ, സീരിയൽ നടി കാലടി ഓമന മുഖ്യാതിഥിയായിരിക്കും. തുടർന്ന് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രശസ്ത കവിതയായ കുടിയൊഴിക്കൽ‘ നാടക ആവിഷ്‌കാരം നടത്തും. തിരുവനന്തപുരം നിരീക്ഷാ സ്ത്രീ നാടകവേദി യാണ് നാടകം ആവിഷ്‌കരിക്കുന്നത്.