കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ കലാ-കായിക അക്കാദമിക് രംഗങ്ങളിൽ ദേശീയതലത്തിലും സംസ്ഥാനതലത്തിലും മികവ് തെളിയിച്ചവർക്ക് സ്‌പെഷ്യൽ റിവാർഡായി സ്വർണപ്പതക്കം നൽകുന്നു. മാർച്ച് 28നു വൈകിട്ട് 3.30ന് തിരുവനന്തപുരം ഹോട്ടൽ അപ്പോള ഡിമോറയിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സ്വർണപ്പതക്കങ്ങൾ വിതരണം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഓൺലൈൻ സേവനങ്ങളുടെ ഉദ്ഘാടനം ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ബോർഡിന്റെ നവീകരിച്ച വെബ്‌സൈറ്റ് തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി അജിത് കുമാർ ഉദ്ഘാടനം ചെയ്യും. ഓഫീസുകളുടെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം ലേബർ കമ്മീഷണർ ഡോ. കെ. വാസുകി നിർവഹിക്കും.