സംസ്ഥാന സാംസ്‌കാരികവകുപ്പിനു കീഴിൽ ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രം കുട്ടികൾക്കായി നടത്തുന്ന അവധിക്കാല ക്ലാസിന് അപേക്ഷ ക്ഷണിച്ചു. അഞ്ചു മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പ്രവേശനം. ഏപ്രിൽ 16 മുതൽ 22 വരെയാണ് ക്ലാസ്. ശ്രീനാരായണഗുരുവിന്റെ ജീവചരിത്രം, ഗുരുദേവകൃതികൾ എന്നിവ കൂടാതെ കുട്ടികളിൽ കലാ, സാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനുള്ള ക്ലാസുകളും നടക്കും.  ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. ഏപ്രിൽ 10നകം അപേക്ഷിക്കണം.

        അപേക്ഷാ ഫോം ഓഫീസിൽ നിന്ന് നേരിട്ടും sniscchempazhanthi@gmail.com എന്ന മെയിലിലേക്ക് അപേക്ഷിക്കുമ്പോഴും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഇതേ മെയിലേക്കും പോസ്റ്റിലും അയയ്ക്കാം. നേരിട്ട് ഓഫിസിൽ എത്തിക്കുകയുമാവാം. വിശദവിവരങ്ങൾക്ക്: 9995568505, 9995437666, 7994572233.