ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും കലയ്‌ക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ സേവനം ലഭിക്കുന്നവരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. എല്ലാ പാലിയേറ്റീവ് കെയര്‍ കുടുംബാംഗങ്ങള്‍ക്കും കിറ്റ് വിതരണം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ ദസ്തക്കീര്‍ അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ എ വി അനൂപ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബൈജു, സെക്രട്ടറി എസ് ശംഭു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സദാനന്ദന്‍ പിള്ള, ശ്രീലാല്‍ ചിറയത്ത്, എന്‍ ശര്‍മ, സനിതാ രാജീവ്, ആശ ടീച്ചര്‍, ബിന്ദു ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഗോപന്‍ പദ്ധതി വിശദീകരിച്ചു.