കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് സി.ഡി.എം.സി രക്ഷിതാക്കളുടെ സംഗമം കുന്നുമ്മൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്നു. കോഴിക്കോട് ഡി.പി.എം ഡോ. നവീന്‍ ഉദ്ഘാടനം ചെയ്തു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി അധ്യക്ഷത വഹിച്ചു.

240 കുട്ടികളാണ് നിലവില്‍ കുന്നുമ്മല്‍ സി.ഡി.എം.സിയിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. കുട്ടികളിലെ വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന്റെ പ്രാധാന്യത്തെ പറ്റി ശിശു രോഗ വിദഗ്ദ ഡോ. ഷഹീന പി ക്ലാസെടുത്തു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.കെ ലീല, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീബ സുനില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി കുഞ്ഞിരാമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദിനേശന്‍ കെ.ഒ,വിശ്വന്‍ മാസ്റ്റര്‍, കുന്നുമ്മല്‍ പഞ്ചായത്ത് അംഗം വനജ ഒതയോത്ത്, എച്ച്.എം.സി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ സ്വാഗതവും ഫിസിയോ തെറാപ്പിസ്റ്റ് അജന്യ നന്ദിയും പറഞ്ഞു.