അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വനിതാശിശു വികസന വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കഥ- കവിത രചനാ മത്സരത്തിന്റെ വിജയികളെ പ്രഖാപിച്ചു. കഥാ രചനാ മത്സരത്തിൽ ബീന കെ.കെ വടക്കേടത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അശ്വതി ബി രണ്ടാം സ്ഥാനവും അനൂപ മൂന്നാം സ്ഥാനവും നേടി. എൻ.പി വിനീത, ദീപ്തി വി.കെ, ഉഷാറാണി, അഞ്ചു എ, ലിബ ബിജു എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.

കവിത രചനാ മത്സരത്തിൽ എൻ.പി വിനീതക്കാണ് ഒന്നാം സ്ഥാനം. ഹിൽന കെ രണ്ടാം സ്ഥാനവും അശ്വതി ബി മൂന്നാം സ്ഥാനവും നേടി. ബീന കെ.കെ വടക്കേടത്ത്, രജനി പി, ബിജിത ചള്ളിയിൽ, അഞ്ചു എ , റജീന പുറക്കാട്ട് എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. മാർച്ച് 27ന് വൈകുന്നേരം 4:30 ന് താലൂക്ക് കോൺഫറൻസ് ഹാളിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ഡി ഡി സി എം.എസ് മാധവിക്കുട്ടി സമ്മാനദാനം നിർവഹിക്കും. ” സ്ത്രീ ജീവിതം” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു രചനാ മത്സരം സംഘടിപ്പിച്ചത്.