ക്വട്ടേഷൻ ക്ഷണിച്ചു

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തിലേക്ക് എ.സി കാർ (ഡ്രൈവർ ഉൾപ്പെടെ) പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി മാർച്ച് 29 ന് ഉച്ചക്ക് മൂന്നു മണി വരെ. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

അപേക്ഷ ക്ഷണിച്ചു

സർക്കാരിന്റെ നവകേരളം കർമ്മപദ്ധതിയുടെ തിരുവനന്തപുരത്തുള്ള സംസ്ഥാന ഓഫീസിൽ കരാർ/അന്യത്ര സേവന വ്യവസ്ഥയിൽ ഡാറ്റ അനലിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബിടെക് /എം.എസ്.സി കമ്പ്യൂട്ടർ സയൻസ്/ എം.സി.എ. സമാന തസ്തികയിൽ സർക്കാർ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. പ്രായപരിധി 50 വയസ്സ്. അപേക്ഷയും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഏപ്രിൽ 10നകം ‘അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, നവകേരളം കർമപദ്ധതി, ബി.എസ്.എൻ.എൽ ഭവൻ മൂന്നാം നില, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001’ എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2449939, 9447587632

ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം

കോഴിക്കോട് ഗവ. ടെക്നിക്കൽ ഹൈസ്കൂളിലേക്ക് 2023-24 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. യോഗ്യത: ഏഴാം ക്ലാസ് പാസ്സാകണം. 2023 ജൂൺ ഒന്നിന് 16 വയസ്സ് പൂർത്തിയാകാത്തവർ ആയിരിക്കണം. www.polyadmission.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി ഏപ്രിൽ 5 വരെ അപേക്ഷിക്കാം. രജിസ്റ്റർ ചെയ്തവർക്ക് ഏപ്രിൽ 12ന് നടക്കുന്ന എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 04952380119, 9400006490