വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പി. റഷീദ് ബാബു ചുമതലയേറ്റു. മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്നു. 2012 മുതല്‍ വയനാട് അസിസ്റ്റന്റ് എഡിറ്റര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. 2015 മുതല്‍ 16 വരെ വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതല വഹിച്ചിരുന്നു. മലപ്പുറം ജില്ലയിലെ ആമയൂര്‍ സ്വദേശിയാണ്.
