തിയ്യതി നീട്ടി

കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന് കീഴിൽ യുവജന വകുപ്പ് നാഷണൽ യൂത്ത് വളണ്ടിയർ നിയമനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഏപ്രിൽ 4 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന നെഹ്റു യുവകേന്ദ്ര ഓഫീസുമായി ബന്ധപ്പെടുക – 0495 – 371891

ക്വട്ടേഷനുകൾ ക്ഷണിച്ചു

കേരള റോഡ് ഫണ്ട് ബോർഡ്-പ്രൊജക്റ്റ് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട് / വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ
കാര്യാലയത്തിലെ ഉപയോഗത്തിനായി വാഹനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നതിന് മത്സര സ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. 2018 ജനുവരി ഒന്നിനോ അതിനു ശേഷമോ ആദ്യ രജിസ്‌ട്രേഷനുള്ളതും എയർകണ്ടിഷൻ ചെയ്ത ടാക്‌സി പെർമിറ്റുള്ളതും 1400 സി സി ക്ക് മുകളിലുള്ളതും 7 സീറ്റുകളുമുള്ള വാഹനം ലഭ്യമാക്കണം. മത്സര സ്വഭാവമുളള ക്വട്ടേഷനുകൾ ഓഫീസിൽ നേരിട്ടും തപാൽ / സ്പീഡ് പോസ്റ്റ് മുഖേനയും സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0495 2992620 ,9447905294 ,8129166086

താലൂക്ക് വികസന സമിതി യോഗം

ഏപ്രിൽ മാസത്തെ താലൂക്ക് വികസന സമിതിയോഗം ഒന്നാം തിയ്യതി രാവിലെ 11 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരും. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.