മങ്കട ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന പദ്ധതിക്ക് തുടക്കമായി. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫൗസിയ പെരുമ്പള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ വി ജുവൈരിയ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മു കുൽസു ചക്കച്ചൻ, മങ്കട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ശശീന്ദ്രൻ, പുഴക്കാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസകുട്ടി മാസ്റ്റർ, മക്കരപ്പറമ്പ് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഹബീബുള്ള പട്ടാക്കൽ, മെമ്പർമാരായ ഷബീബ തോരപ്പ, ബിന്ദു കണ്ണൻ, പി ഷറഫുദ്ധീൻ, ബി.ഡി.ഒ കെ. സുജാത, സി.ഡി.പി.ഒ ഇന്ദിര, സിജി ഡയറക്ടർ അലി അഷ്റഫ്, ഫാക്കൽറ്റി നബീൽ മാസ്റ്റർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ അസ്മാബി തുടങ്ങിയവർ സംസാരിച്ചു. ഭിന്നശേഷിക്കാരുടെ സ്വയംപര്യാപ്തതയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. അവർക്ക് സ്വന്തമായി വരുമാനം കിട്ടത്തക്ക രീതിയിലുള്ള തൊഴിൽ പരീശീലനങ്ങളാണ് നൽകുന്നത്