സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ദൈനംദിന ഭാഗ്യക്കുറി നറുക്കെടുപ്പ് സെപ്റ്റംബർ 12 മുതൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർഖി ഭവനിൽ നടക്കും. നിലവിൽ തിരുവനന്തപുരം ശ്രീചിത്രാഹോം ഓഡിറ്റോറിയത്തിലാണ് ദൈനംദിന നറുക്കെടുപ്പ് നടത്തിവരുന്നത്. ടെലിവിഷനിൽ നറുക്കെടുപ്പ് തത്സമയം  സംപ്രേഷണം ചെയ്യുന്നതിന് മുന്നോടിയായാണ് നറുക്കെടുപ്പ് വേദി മാറ്റുന്നത്. ഇതിനായി ആധുനിക സംവിധാനങ്ങളോടെയുള്ള സ്റ്റുഡിയോ ഗോർഖി ഭവൻ സമുച്ചയത്തിലെ തിയേറ്ററിൽ സജ്ജമാക്കിയിട്ടുണ്ട്. തത്സമയ സംപ്രേഷണത്തിനായി വാങ്ങിയ പുതിയ നറുക്കെടുപ്പ് മെഷീനുകളുടെ സാങ്കേതിക പരിശോധനയും പൂർത്തിയായി. തത്സമയ സംപ്രേഷണത്തിനുള്ള നടപടിക്രമങ്ങളും അന്തിമ ഘട്ടത്തിലാണ്.