പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തും, കുടുംബശ്രീയും സംയുക്തമായി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സീറോ വെയ്സ്റ്റ്  ഡേ ആചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്  അധ്യക്ഷത വഹിച്ച ചടങ്ങില്‍  ഹരിത കര്‍മ്മസേന അംഗങ്ങളെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ പ്രീയ ജ്യോതികുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാര്‍, ശുചിത്വ പദ്ധതി വാളന്റിയര്‍മാരായ എം.കെ ഗിരീഷ്, കെ.ബി.വിശ്വനാഥന്‍, സി ഡി എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.